തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയില്‍ സ്പെഷ്യല്‍ ജൂറി പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം നടന്‍ അലന്‍സിയര്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി.
എല്ലാവരും ബഹുമാനിക്കുന്ന അവാർഡ് ആണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരം. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ അഭിപ്രായങ്ങൾ പറയുമ്പോൾ സൂക്ഷ്മത പുലർത്തണം.
ഈ വിധത്തിൽ പറയാൻ പാടുണ്ടോ എന്നത് അവരവർ തന്നെ ചിന്തിക്കേണ്ട കാര്യമാണ്. ചിന്തിച്ചു കാര്യങ്ങൾ പറയുന്നതാണ് പൊതു സമൂഹത്തിനു നല്ലതെന്നും മന്ത്രി പറഞ്ഞു.
സിനിമ ആയാലും രഷ്ട്രീയമായാലും കായികമായാലും തലപ്പത്ത് ഇരിക്കുന്നവര്‍ സംസാരിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി. ചിന്തിച്ചു കാര്യങ്ങള്‍ പറയുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ പത്രമാധ്യമങ്ങളില്‍ നോക്കിയാല്‍ പൊതു സമൂഹം എങ്ങനെ പ്രതിരോധിക്കുന്നു എന്നത് നമ്മുക്ക് കാണാമെന്നും ശിവന്‍കുട്ടി പറഞ്ഞു.
Post Your Comments