തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആയിരുന്നു കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തത്. മലയാള സിനിമയിലെ പുരസ്കാര അർഹർ ഉൾപ്പടെ നിരവധി താരങ്ങൾ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇതിനിടയിൽ ഏവരുടെയും കണ്ണുടക്കിയത് നടൻ ഭീമൻ രഘുവിലേക്കാണ്. അതിന് കാരണമാകട്ടെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗവും. പിണറായി വിജയന്റെ പ്രസംഗം തുടങ്ങി അവസാനിക്കുന്നത് വരെ രഘു എഴുന്നേറ്റ് നിൽക്കുകയായിരുന്നു. രഘുവിനെ പരിഹസിച്ച് നിരവധി പേർ രംഗത്തെത്തി. ഇപ്പോഴിതാ, എഴുത്തുകാരി ശാരദക്കുട്ടിയും രഘുവിനെ പരിഹസിക്കുകയാണ്.
തലയ്ക്ക് സ്ഥിരതയുള്ള ആരും വേദിയിൽ പ്രസംഗം നടക്കുമ്പോൾ ഒരു സദസ്സിന്റെ മുൻ നിരയിൽ ഇങ്ങനെ കുറ്റി പോലെ എഴുന്നേറ്റു നിൽക്കില്ലെന്നും മുഖ്യമന്ത്രിയേയും സദസ്സിനെയും അയാൾ അവഹേളിച്ചുവെന്നും ശാരദക്കുട്ടി ഫേസ്‌ബുക്കിൽ എഴുതി. രഘുവിനൊപ്പം നടൻ അലൻസിയറെയും ശാരദക്കുട്ടി പരിഹസിക്കുന്നുണ്ട്. അലൻസിയറെ കൂവിയിരുത്താനും ആ വേദിയിൽ ആരുമുണ്ടായില്ലെന്ന് ശാരദക്കുട്ടി വിമർശിക്കുന്നു.
ശാരദക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
തലക്ക് സ്ഥിരതയുള്ള ആരും , വേദിയിൽ പ്രസംഗം നടക്കുമ്പോൾ ഒരു സദസ്സിന്റെ മുൻ നിരയിൽ ഇങ്ങനെ കുറ്റി പോലെ എഴുന്നേറ്റു നിൽക്കില്ല. മുഖ്യമന്ത്രിയേയും സദസ്സിനെയും അയാൾ അവഹേളിച്ചു. ഇരിക്കെടോ അവിടെ എന്ന് ഒരാളും പറഞ്ഞില്ല .. ആണത്തം ആണത്തം എന്ന് അപ്പന്റെതിനേക്കാൾ ജുഗുപ്സാവഹമായ ചേഷ്ടകളിലൂടെ ആവർത്തിച്ച മറ്റൊരുത്തന്റെ അശ്ലീല വിജ്റുംഭണത്തെ കൂവിയിരുത്താനും ആരുമുണ്ടായില്ല. മികച്ച ഒരു ചടങ്ങ് അങ്ങനെ ‘കാക്കതൂറി’ പോയി. ഇത്തരം രണ്ടെണ്ണം മതിയല്ലോ !! നഞ്ഞെന്തിന് നാനാഴി !! അപ്പനും ചതുരവും മൂർഖനും ഭീമനും ഒന്നും ഇവരിലെ യഥാർഥ നടനെ കാണിച്ചു തന്നില്ല. ഇവർ ദേ ഇന്നലെ നമ്മൾ നേരിൽ കണ്ടയത്ര വികൃത മനുഷ്യരാണ്.
Post Your Comments