
ഒക്ടോബർ 31-ന് ഗുജറാത്തിലെ നർമദാ ജില്ലയിലെ കെവാഡിയയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ രാജ്യത്തിന് സമർപ്പിക്കും.
‘ഏകതാപ്രതിമ’ എന്നറിയപ്പെടുന്ന സർദാർ വല്ലഭ്‌ഭായ് പട്ടേലിന്റെ 182 മീറ്റർ ഉയരമുള്ള ഈ പ്രതിമ തലയുയർത്തുമ്പോൾ ചൈനയിലെ ഹെനാനിൽ 128 മീറ്റർ ഉയരമുള്ള ബുദ്ധപ്രതിമയുടെ റെക്കോഡ് തലകുനിക്കും. എട്ടുമീറ്റർ ഉയരമുള്ള ശിരസ്സ് സ്ഥാപിച്ചതോടെ അവസാനവട്ട മിനുക്കുപണികളിലാണ് തൊഴിലാളികൾ.
Post Your Comments