ന്യുഡല്‍ഹി: ആള്‍ദൈവം രാംപാലിന് കൊലപാതകക്കേസിൽ ജീവപര്യന്തം . രണ്ടു കൊലപാതകക്കേസുകളിലായി ആള്‍ദൈവം രാംപാലിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഹരിയാന ഹിസാറിലെ വിചാരണ കോടതിയാണ് രാംപാലിനെ ശിക്ഷിച്ചത്.
കേസില്‍ രാംപാലും മറ്റ് 28 പേരും കുറ്റക്കാരാണെന്ന് ഇക്കഴിഞ്ഞ 11ന് കോടതി വിധിച്ചിരുന്നു. ഹിസാറിലെ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഡി.ആര്‍ ചാലിയ ആണ് വിധി പറഞ്ഞത്. വിധിയെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് രാംപാലിന്റെ അഭിഭാഷകന്‍ എ.പി സിംഗ് അറിയിച്ചു.
2014ൽ നവംബര്‍ 19ന് രാംപാലിന്റെ അ്റ്റലോക് ആശ്രമത്തില്‍ നാലു സ്ത്രീകളും ഒന്നര വയസ്സുള്ള കുട്ടിയും മരിച്ചനിലയില്‍ കണ്ടെത്തിയതാണ് ഒരു സംഭവം. ഇതില്‍ ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. കൊലപാതകവും അന്യായമായി തടവില്‍വച്ചു എന്നീ കുറ്റങ്ങളാണ് രാംപാലിനും കൂട്ടാളികള്‍ക്കുമെതിരെ ചുമത്തിയിരുന്നത്. രാംപാലിന്റെ അറസ്റ്റിനെ തുടര്‍ന്ന് അനുയായികള്‍ വലിയ സംഘര്‍ഷവുമുണ്ടാക്കിയിരുന്നു.
നവംബര്‍ 18നും ഒരു സ്ത്രീ ഇതേ ആശ്രമത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞിരുന്നു. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ അടക്കം 80 സാക്ഷികളെയാണ് കോടതിയില്‍ വിസ്തരിച്ചത്.
മുൻകരുതലായി ശിക്ഷാവിധി വരുന്ന പശ്ചാത്തലത്തില്‍ വലിയ സുരക്ഷയാണ് ഹിസാറില്‍ ഏര്‍പ്പെടുത്തിയിരുന്നത്. 4000 ഓളം പോലീസുകാരേയും അഞ്ച് കമ്പനി ദ്രുതകര്‍മ്മ സേനയേയും പാരാമിലിട്ടറി സേനയേയും വിന്യസിച്ചിരുന്നു
Post Your Comments