മലപ്പുറം: മലപ്പുറം ജോയിന്റ് ആര്‍ടിഒ കണക്കില്‍പ്പെടാത്ത പണവുമായി അറസ്റ്റിലായി. ആര്‍ടിഒ കെ ശിവകുമാറാണ് പിടിയിലായത്. ഏജന്റുമാര്‍ മുഖേന കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയില്‍ മലപ്പുറം വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ശിവകുമാര്‍ സഞ്ചരിച്ച സ്വകാര്യ വാഹനത്തില്‍ നിന്നും കണക്കില്‍ പെടാത്ത 19,620 രൂപ പിടികൂടിയത്.
വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഏജന്റുമാര്‍ മുഖാന്തിരം കൈക്കൂലി വാങ്ങിയ പണമാണ് കൈവശമുള്ളതെന്ന് വ്യക്തമാകുന്നത്. ഏജന്റുമാരില്‍ നിന്നും പണം കൈപറ്റി വീട്ടിലേക്ക് പോകും വഴിയാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. ഇയാള്‍ക്കെതിരെ നിയമ നടപടിക്ക് ശിപാര്‍ശ ചെയ്ത് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്.
സമാനരീതിയിൽ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാപക പരാതിയുണ്ടെന്നും പരിശോധന തുടരുമെന്നും വിജിലന്‍സ് വ്യക്തമാക്കി.
Post Your Comments