ചെറായി: മൂന്നുമാസമായി അഴീക്കോട് – മുനമ്പം ജങ്കാർ സർവീസ് മുടങ്ങിയത് മത്സ്യമേഖലയ്ക്കും ഇതിലൂടെ സ്ഥിരമായി യാത്രചെയ്യുന്നവർക്കും സമ്മാനിച്ചത് തീരാ ദുരിതം ദുരിതമായി.
ജങ്കാർ ജെട്ടിയിലെ കുറ്റി മാറ്റിസ്ഥാപിക്കാനെന്ന് പറഞ്ഞാണ് സർവീസ് നിർത്തിവെച്ചത്. ഇതേ ത്തുടർന്ന് കരാറുകാരൻ തീരെ ചെറിയ ഒരു ഉല്ലാസബോട്ട് ജങ്കാറിനു പകരമായി ഇവിടെ ഓടിക്കുകയാണ്.
ആദ്യകാലങ്ങളിൽ സുരക്ഷയുടെ പേരിൽ നാട്ടുകാർ പ്രതിഷേധിച്ചപ്പോൾ പോലീസ് ഇടപെട്ട് ഫെറി സർവീസ് നിർത്തിവയ്പിച്ചെങ്കിലും പിന്നീട് വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്. മീറ്റർ സഞ്ചപാലവുമായിമുനമ്പം-അഴീക്കോട് ബന്ധപ്പെട്ട് പ്രോജക്ട് തയ്യാറാക്കിയെങ്കിലും തുടർ നടപടികളൊന്നുമുണ്ടായില്ല. വൈപ്പിൻകരയിൽനിന്ന്
കൊടുങ്ങല്ലൂർക്ക് പോകാനുള്ള എളുപ്പവഴിയാണിത്. ജങ്കാറായിരുന്നപ്പോൾ ഭീതിയില്ലാതെ യാത്രചെയ്യാൻ കഴിയുമായിരുന്നു , കൂടാതെ വാഹനങ്ങൾക്കും കടന്നുപോകാമായിരുന്നു.
Post Your Comments