ന്യൂഡല്‍ഹി•ഗോവയില്‍ നിന്നുള്ള രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഇന്ന് ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ സാന്നിധ്യത്തിലാണ് സുഭാഷ് ശിരോദ്കറും ദയാനന്ദ് സോപ്തെയും ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.
കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും ബി.ജെ.പിയില്‍ ചേരുകയാണെന്നും ഇരുവരും ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. വരും ദിവസങ്ങളില്‍ രണ്ട്-മൂന്ന് എം.എല്‍.എമാര്‍ കൂടി ബി.ജെ.പിയില്‍ ചേരുമെന്നും ശിരോദ്കര്‍ പറഞ്ഞു.
തിങ്കളാഴ്ച ഇരുവരും ഡല്‍ഹിയിലേക്ക് പോയപ്പോള്‍ തന്നെ ഇരുവരും ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്താനാണെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.
2017 നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ദ്രേം മണ്ഡലത്തില്‍ മുന്‍ ബി.ജെ.പി മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കറെ പരാജപ്പെടുത്തിയാണ് സോപ്തെ നിയമസഭയിലെത്തിയത്. കോണ്‍ഗ്രസ് ടിക്കറ്റില്‍ ശിരോദ മണ്ഡലത്തില്‍ നിന്നാണ് ശിരോദ്കര്‍ ഗോവ നിയമസഭയിലെത്തിയത്.
Delhi: Subhash Shirodkar and Dayanand Sopte join BJP in the presence of Union Minister Piyush Goyal. The two Goa MLAs resigned from Congress earlier today pic.twitter.com/EgHdmI7YvN
— ANI (@ANI) October 16, 2018
Post Your Comments