പശ്ചിമ ബംഗാളില്‍ ദുര്‍ഗ പൂജ ആഘോഷത്തിനിടെ സ്ഫോടന പരമ്പര നടത്താന്‍ ബംഗ്ലാദേശ് ഭീകര സംഘടന ജമാഅത്ത് ഉല്‍ മുജാഹിദീന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.
ഇതിനായി നാല് ഭീകരര്‍ പശ്ചിമ ബംഗാളിലേക്ക് കടന്നതായാണ് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്. വടക്കന്‍ ബംഗാളില്‍ ജല്‍പൈഗുരി, കൂച്ച് ബീഹാര്‍, സിലിഗുരി എന്നീ മൂന്ന് പ്രദേശങ്ങളാണ് ജെഎംബി ഭീകരര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ആക്രമണത്തിനായുള്ള സ്ഫോടക വസ്തുക്കള്‍ നേപ്പാളില്‍ നിന്നാണ് എത്തിച്ചിരിക്കുന്നതെന്നും രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. അതീവജാഗ്രത പുലര്‍ത്താന്‍ സുരക്ഷാഏജന്‍സികള്‍ സംസ്ഥാനപൊലീസിന് നിര്‍ദേശം നല്‍കി.
അതിര്‍ത്തി സുരക്ഷാസേനയ്ക്കും ജാഗ്രതാനിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഇന്ത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പാകിസ്ഥാന്‍ ധാക്കയിലെ ഹൈ കമ്മീഷനെ ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് പശ്ചിമബംഗാളില്‍ സ്ഫോടന പരമ്പര ആസൂത്രണം ചെയ്യുന്നു എന്ന റിപ്പോര്‍ട്ട്. ബംഗ്ലാദേശിലും പശ്ചിമബംഗാളിലും നടക്കുന്ന ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്ന മീറ്റിങ്ങുകള്‍ ധാക്കയിലാണ് നടക്കുന്നതെന്നും സൂചനയുണ്ട്.
ബംഗ്ലാദേശിലും ഇന്ത്യയിലും ഭീകരാക്രമണങ്ങള്‍ നടത്താന്‍ പാക് ചാരസംഘടനയായ ഐഎസ്ഐ ഭീകരസംഘടനാനേതാക്കളുമായി രഹസ്യകൂടിക്കാഴച്ച നടത്തുന്നതും ധാക്കയിലാണൈന്നാണ് അറിയുന്നത്. ധാക്കയില്‍ നിയമിക്കപ്പെട്ട പാകിസ്താന്‍ നയതന്ത്രജ്ഞന്‍ ബംഗ്ലാദേശ് ഭീകര സംഘവുടനയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും പുതിയതായി എടുത്ത 100 ചാവേറുകള്‍ക്ക് പരിശീലനം നല്‍കാനുള്ള സൗകര്യം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പരിശീലനം പൂര്‍ത്തിയാക്കിയതിന് ശേഷം ഇവരില്‍ ചിലരെ പശ്ചിമബംഗാളില്‍ ആക്രമണത്തിന് നിയോഗിക്കാനും പാകിസ്ഥാന്‍ പദ്ധതിയിടുന്നുണ്ട്.
അടുത്തിടെ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് സര്‍ക്കാര്‍ പാകിസ്ഥാന്റെ പുതിയ പ്രതിനിധിയെ അംഗീകരിക്കാന്‍ വിസമ്മതിച്ചിരുന്നു. ഇസ്ലാമാബാദ് ഐഎസ്ഐ പ്രവര്‍ത്തനങ്ങള്‍ക്ക് നയതന്ത്രം മറയാക്കുന്നു എന്നാരോപിച്ചായിരുന്നു ഇത്. ധാക്കയിലെ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഒരു കേന്ദ്രമായി മാറിയെന്നും ബംഗ്ലാദേശ് വിശ്വസിക്കുന്നുണ്ട്. ഇന്ത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും അത് വേദിയാകുന്നെന്നും ആരോപണമുയര്‍ന്നിരുന്നു.
Post Your Comments