Latest NewsNews

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ദുർഗ പൂജയ്ക്ക് കര്‍ശന മാർഗ നിർദ്ദേശവുമായി ഒഡിഷ

ഭുവനേശ്വര്‍: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ദുർഗ പൂജയ്ക്കുള്ള മാർഗ നിർദ്ദേശം പുറത്തിറക്കി ഒഡിഷ സർക്കാർ. ഒഡിഷയിലെ പ്രധാന ആഘോഷമായ ദുര്‍ഗാ പൂജ, ലക്ഷ്മി പൂജ, കാളി പൂജ എന്നിവയ്ക്കായുള്ള മാർഗ നിര്‍ദ്ദേശങ്ങളാണ് ഇപ്പോൾ പുറത്തിറക്കിയത്. സെപ്തംബര്‍ 16ന് വിശ്വകര്‍മ്മ പൂജയോട് കൂടി ആഘോഷങ്ങള്‍ തുടങ്ങാനിരിക്കെ വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഒഡിഷ ചീഫ് സെക്രട്ടറി അസിത് ത്രിപാഠി പുറത്തിറക്കിയത്.

വിഗ്രഹ നിമജ്ജനം പാടില്ല. ചടങ്ങ് ഒരുക്കുന്നവരും പൂജാരികളും അടക്കം 7 പേരില്‍ അധികം ഒരേ സമയം പന്തലില്‍ ഉണ്ടാവരുത്. പന്തലുകള്‍ മൂന്ന് ഭാഗത്ത് നിന്ന് മറച്ച നിലയിലായിരിക്കണം. നാലാമത്തെ വശത്ത് വിഗ്രഹത്തിന്‍റെ പൊതു ദര്‍ശനം ഒഴിവാക്കുന്ന രീതിയിലുള്ള വാതില്‍ തയ്യാറാക്കണം. വിഗ്രഹത്തിന്റെ നീളം നാലടിയിൽ കൂടാൻ പാടില്ല. സംഗീതമോ മറ്റ് കലാപരിപാടികളോ ഉണ്ടാവാന്‍ പാടില്ല. പൂജ സംബന്ധിയായി പൊതു സമ്മേളനങ്ങള്‍ പാടില്ല. സാമൂഹ്യ അകലം പാലിക്കല്‍, മാസ്ക് ധരിക്കല്‍, വ്യക്തി ശുചിത്വം തുടങ്ങിയ കേന്ദ്ര സംസ്ഥാന കോവിഡ് പ്രൊട്ടോക്കോള്‍ പന്തലിലുള്ളവര്‍ പാലിക്കണം. ഘോഷയാത്രക്കും വിലക്കുണ്ട്. ഒക്ടോബര്‍ 16നാണ് ദുര്‍ഗാ പൂജ, 23ന് ലക്ഷ്മി പൂജയും, കാളി പൂജയും ദീപാവലിയും നവംബര്‍ 14നാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button