ലഖ്നൗ: അലഹബാദിന്റെ പേരുമാറ്റുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അലഹബാദ് ജില്ലയെ പ്രയാഗ് രാജ് എന്ന് പുനർനാമകരണം ചെയ്യാനാണ് തീരുമാനം. 2019 ജനുവരി മുതൽ മാർച്ച് വരെ നടക്കുന്ന കുംഭമേളയുടെ പശ്ചാത്തലത്തിലാണ് പേരുമാറ്റം. കുംഭമേളയുടെ ഒരുക്കങ്ങൾ പൂർത്തിയാകുന്നതിനൊപ്പം അലഹബാദിന്റെ പേരു മാറ്റാനുള്ള പ്രമേയത്തിന് അനുമതി തേടിയിട്ടുണ്ടെന്ന് യോഗി വ്യക്തമാക്കി.
പേരുമാറ്റത്തിന് ഗവർണർ റാം നായിക്കും അനുമതി നൽകിയിട്ടുണ്ട്. അടുത്ത മന്ത്രിസഭായോഗത്തിൽ പ്രമേയം പാസാക്കുമെന്ന് യോഗി പറഞ്ഞു. കുംഭമേളയ്ക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും യോഗി കൂട്ടിച്ചേർത്തു. അഖാഡാ പരിഷത്തിന്റെ നിർദ്ദേശപ്രകാരമാണ് പേരുമാറ്റം.
Post Your Comments