ചെന്നൈ: ചെന്നൈ നഗരത്തിലെ പോസ്റ്റ് ബോക്സുകളില്‍നിന്ന് പണമില്ലാത്ത നിരവധി പഴ്‌സുകളാണ് അധികൃതർക്ക് ലഭിച്ചത്. എന്നാൽ ഇതിലെല്ലാം തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടാകും. ഇത്തരത്തിൽ നിരവധി പഴ്‌സുകൾ ലഭിച്ചതോടെ അധികൃതര്‍ ഇതേപ്പറ്റി അന്വേഷണം നടത്തി. ഒടുവിൽ അന്വേഷണം ചെന്നൈയിലെ പോക്കറ്റടിക്കാരിലേക്ക് ചെന്നെത്തി. ഒരാളുടെ പോക്കറ്റ് അടിച്ച് പെഴ്സിലെ പണം മുഴുവന്‍ എടുത്ത ശേഷം തിരിച്ചറിയല്‍ കാര്‍ഡുകളും ആവശ്യ രേഖകളും അടങ്ങിയ പേഴ്സ് നഗരത്തിലെ പോസ്റ്റ് ബോക്സുകളില്‍ ഉപേക്ഷിക്കുകയാണ് അവരുടെ രീതി. ഇത്തരത്തിലുള്ള 70ലധികം പേഴ്‌സുകളാണ് കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ലഭിച്ചത്.
ലഭിക്കുന്ന പഴ്‌സിലുള്ള കാര്‍ഡുകളിലെ അഡ്രസ് നോക്കി ഇവ യഥാര്‍ത്ഥ ഉടമകളിലേക്ക് എത്തിക്കുക എന്നതാണ് തപാല്‍ വകുപ്പിന്റെ പുതിയ തലവേദന. ഇതിനായി തപാല്‍ വകുപ്പ് അധിക പണമൊന്നും ഈടാക്കുന്നില്ല. സേവനം എന്ന നിലയിലാണ് ഇത് ചെയ്യുന്നതെന്ന് അധികൃതര്‍ പറയുന്നു.
Post Your Comments