തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ സ്ത്രീകള്‍ തെരുവിലിറങ്ങിയത് ദുരന്തമെന്ന് പ്രമുഖ എഴുത്തുകാരന്. യുക്തിവാദിയും കന്നട എഴുത്തുകാരനുമായ നരേന്ദ്ര നായകാണ് ഈ അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുന്നത്. . കേരള സര്‍വ്വകലാശാല യൂണിയന് പ്രവര്‍ത്തനോദ്ഘാടനം നടത്തിയശേഷം തിരുവനന്തപുരം വി.ജെ.റ്റി. ഹാളില്‍ ,സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്നവരെ തടയരുതെന്ന് നരേന്ദ്ര നായക് പറഞ്ഞു. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ശാരീരിക ബുദ്ധിമുട്ടുകളുടെ പേരില്‍ സ്ത്രീക്ക് അവകാശം നിഷേധിക്കുന്നത് എതിര്‍ത്ത് തോല്‍പ്പിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments