Latest NewsIndia

നവരാത്രി ആഘോഷങ്ങള്‍ക്ക് ദേവിക്ക് അണിഞ്ഞൊരുങ്ങാന്‍ ഏഴു കോടി

ദേവീ വിഗ്രഹത്തെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കൊണ്ടും നോട്ടുകള്‍ കൊണ്ടുമാണ് ഇവിടുത്തെ ഭക്തര്‍ അലങ്കരിച്ചിരിക്കുന്നത്.

ഒന്‍പത് രാത്രികളും പത്തു പകലുകളും മറഞ്ഞു നില്‍ക്കുന്ന സംഗീതത്തിന്റെയും നൃത്തത്തിന്റെയും ആഘോഷമായ നവരാത്രിക്കായി ഒരുങ്ങിയിരിക്കുകയാണ് രാജ്യം. എന്നാല്‍ എല്ലാവരെയും ഞെട്ടിക്കുന്ന ഒരു വ്യത്യസ്തമായൊരു ആഘോഷമാണ് വിശാഖപട്ടണത്തുള്ള ശ്രീ കന്യകാ പരമേശ്വരി ക്ഷേത്രത്തില്‍ നടക്കുന്നത്. കോടികള്‍കൊണ്ട് അമ്മാനമാടുന്ന ആഘോഷമാണിവിടെ. ദേവീ വിഗ്രഹത്തെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കൊണ്ടും നോട്ടുകള്‍ കൊണ്ടുമാണ് ഇവിടുത്തെ ഭക്തര്‍ അലങ്കരിച്ചിരിക്കുന്നത്.

ദേവി വിഗ്രഹത്തെ അണിയിച്ചൊരുക്കാന്‍ നാലരക്കോടിയുടെ സ്വര്‍ണാഭരണങ്ങളാണ് വഴിപാടായി ലഭിച്ചിരിക്കുന്നത്. കൂടാതെ ക്ഷേത്രം അലങ്കരിക്കുന്നതിനായി രണ്ടരകോടി രൂപയുടെ കറന്‍സി നോട്ടുകളും. ഞായറാഴ്ച നടക്കുന്ന പ്രത്യേക പൂജയ്ക്ക് ശേഷം സ്വര്‍ണത്തില്‍ തീര്‍ത്ത ഉടയാട ഉപയോഗിച്ച് ദേവിയെ അണിയിച്ച് ഒരുക്കി. കറന്‍സിയുപയോഗിച്ചാണ് ശ്രീകോവില്‍ ഭിത്തി അലങ്കരിച്ചിരിക്കുന്നത്. ശ്രീകോവിലിന്റെ ഭിത്തികളും നിലവുമെല്ലാം കററന്‍സി നോട്ടുകള്‍ കൊണ്ടാണ് അലങ്കരിച്ചത്. കൂട്ടത്തില്‍ വിദേശ കറന്‍സികളും ഉണ്ട്.

ഇപ്രാവശ്യം ഇരുന്നൂറോളം ഭക്തരാണ് സ്വര്‍ണ്ണവും പണവും വഴിപാടായി നല്‍കിയത്. 140 വര്‍ഷത്തെ പഴക്കമാണുള്ള ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സ്വര്‍ണാഭരണങ്ങളും കറന്‍സി നോട്ടുകളും കൊണ്ട് ദേവിയെ അണിയിച്ചൊരുക്കുന്നത് പരമ്പരാഗതമായി തുടര്‍ന്നു പോരുന്ന ആചാരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button