തിരൂര്‍ : സൗജന്യ ചുക്കുവെള്ള വിതരണം നടത്തുന്നതിന് ജി.എസ്.ടി. അടക്കം 2950 രൂപ ഫീസടപ്പിച്ച് തിരൂർ നഗരസഭ. തുഞ്ചൻ പറമ്പിന്റെ കിഴക്കുഭാഗത്തു നഗരസഭയുടെ അധീനതയിലുള്ള കാടുകയറി കിടക്കുന്ന ഭൂമിയുടെ ഒരു ഭാഗത്ത് വിജയദശമി ദിവസം സൗജന്യ ചുക്കുവെള്ള വിതരണം നടത്തുന്നതിന് തിരൂരിലെ അയ്യപ്പസേവാസമാജം രക്ഷാധികാരി എൻ.മോഹൻദാസ് അനുവാദം ചോദിച്ചപ്പോഴാണ് നഗരസഭ ഭീമമായ തുക ഫീസായി അടപ്പിച്ചത്. വേണ്ടപ്പെട്ടവർക്ക് തിരൂർ ടൗൺ ഹാൾ അടക്കം സൗജന്യമായി നൽകുന്ന നഗരസഭ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായുള്ള ചുക്കുവെള്ള വിതരണത്തിനെതിരെ മുഖം തിരിച്ച് ഇത്രയും തുക ഫീസായി വാങ്ങിയത് അയ്യപ്പഭക്തൻമാരോടുള്ള വിരോധമാണെന്നാണ് ആരോപണം. സെക്രട്ടറിയുടേയും ചെയർമാനേറെയും നടപടി അയ്യപ്പഭക്തൻമാരെ വേദനിപ്പിച്ചു. ഫീസ് വാങ്ങാതെ സ്ഥലം അനുവദിക്കേണ്ടതായിരുന്നെന്നും അയ്യപ്പഭക്തൻമാർ തിരൂർ നഗരസഭയുടെ ഈ നടപടി തിരിച്ചറിയുമെന്നുമാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
റിപ്പോര്‍ട്ട് ; തിരൂർ ദിനേശ്
Post Your Comments