മലപ്പുറം: കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദിഖിനെ കൊന്ന് കൊക്കയിൽ തള്ളിയ കേസിലെ പ്രതികളെ ചെന്നൈയില്‍ നിന്ന് തിരൂരിലെത്തിച്ചു. ചെന്നൈയിൽ നിന്ന് പിടിയിലായ പ്രതികളായ ഷിബിലി, ഫർഹാന എന്നിവരെ പുലർച്ചെ രണ്ടരയോടെയാണ് തിരൂർ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചത്. രാവിലെ എസ്പിയുടെ നേതൃത്വത്തിൽവിശദമായി ഇവരെ ചോദ്യം ചെയ്യും. ഇന്ന് തന്നെ ഇവരെ കോടതിയിൽ ഹാജരാക്കും.
ഒളവണ്ണയിൽ ഹോട്ടൽ നടത്തിയിരുന്ന തിരൂർ സ്വദേശി സിദ്ദീഖിന്‍റെ കൊലപാതകം സംബന്ധിച്ച് പ്രാഥമിക പോസ്റ്റുമോർട്ടം വിവരങ്ങൾ പുറത്ത്. നെഞ്ചിനേറ്റ ചവിട്ട് മരണകാരണമായെന്നാണ് നിഗമനം.
വാരിയെല്ലുകൾക്ക് പൊട്ടൽ ഉണ്ട്. കൂടാതെ സിദ്ദിഖിന്റെ തലയിൽ അടിയേറ്റ പാടുണ്ട്. മരിച്ച ശേഷം ശരീരം വെട്ടിമുറിച്ചു. ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് കാലുകൾ മുറിച്ചു മാറ്റിയെന്നും വ്യക്തമായിട്ടുണ്ട്.
കോഴിക്കോട് ഒളവണ്ണയിലെ ചിക്ക് ബേക്ക് ഹോട്ടല്‍ ഉടമ സിദ്ദിഖിനെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടല്‍ ഡി കാസയില്‍ വച്ചാണ് കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട ഷിബിലിയും പെണ്‍സുഹൃത്ത് ഫര്‍ഹാനയും ചെന്നൈയില്‍ നിന്നാണ് പോലീസ് വലയിലായത്. പിന്നാലെ ആഷിഖിനെ ചെര്‍പ്പുളശ്ശേരിയില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
Post Your Comments