KeralaLatest NewsNews

പുതുതായി അനുവദിച്ച വന്ദേ ഭാരതിന് തിരൂരില്‍ സ്റ്റോപ്പ്

മലപ്പുറം: പുതുതായി അനുവദിച്ച വന്ദേ ഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. റെയില്‍വേ ഇക്കാര്യം അറിയിച്ചതായി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.
ഇക്കാര്യം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും ആദ്യത്തെ വന്ദേ ഭാരതിന് സ്റ്റോപ്പ് അനുവദിക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും എംപി അറിയിച്ചു.

Read Also: ‘ക്ഷേത്രങ്ങളിലെ മൂർത്തികൾക്ക് ശക്തിയില്ല’ – പ്രധാനമന്ത്രിയെ വിമർശിക്കുന്നതിനിടെ ഹിന്ദുക്കളെ അധിക്ഷേപിച്ച് രാഹുൽ ഗാന്ധി

അതേസമയം, കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയ രണ്ടാം വന്ദേ ഭാരതിന്റെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടിലേയ്ക്ക് എത്താന്‍ ഏഴര മണിക്കൂറാണ് എടുത്തത്.

വൈകുന്നേരം 4.05 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട വന്ദേ ഭാരത് എക്‌സ്പ്രസ് രാത്രി 11.35 നാണ് കാസര്‍കോട് എത്തിച്ചേര്‍ന്നത്. കാസര്‍ഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കും തിരിച്ചുമാണ് രണ്ടാം വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സര്‍വീസ്.

ആഴ്ചയില്‍ 6 ദിവസം സര്‍വീസ് ഉണ്ടാകും. തിരുവനന്തപുരത്തിനും കാസര്‍കോടിനും പുറമെ കൊല്ലം, ആലപ്പുഴ , എറണാകുളം സൗത്ത് , തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button