
സെല്‍ഫി എല്ലാവര്ക്കും ഹരമാണ്. അപകടകരമാം വിധം സെല്‍ഫി പകര്‍ത്തുന്നതും ഒരു കൗതുകമായി മാറിയിരിക്കുകയാണ്. എന്നാല്‍ അത്തരത്തില്‍ ഒരു സെല്‍ഫി വരുത്തിവെച്ചത് ഇവിടെ ഒരു ദുരന്തം. ബാല്‍ക്കണിയില്‍ വെച്ച് സെല്‍ഫിയെടുക്കുന്നതിനിടെ കാലു വഴുതി വീണ് യുവതി മരിച്ചു. 27-ാം നിലയില്‍ നിന്നാണ് 27 വയസുകാരി സാന്ദ്ര വീണ് അതിദാരുണമായി മരിച്ചത്.
പോര്‍ച്ചുഗീസ് സ്വദേശിയായ സാന്ദ്ര പനാമയില്‍ അധ്യാപികയാണ്. സംഭവസ്ഥലത്ത് വെച്ച് തന്നെ സാന്ദ്ര മരണപ്പെട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു. ബാല്‍ക്കണിയില്‍ നിന്ന് താഴെ വീഴുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. സമീപത്തെ കെട്ടിടത്തില്‍നിന്നും ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ആണ് പുറത്ത് വന്നിട്ടുള്ളത്. ദൃശ്യത്തില്‍ കാല് വഴുതി സാന്ദ്ര താഴേക്ക് വീഴുന്നത് കാണാം.
https://youtu.be/TPFvPkf78iI
Post Your Comments