![](/wp-content/uploads/2018/10/blast.jpg)
മൊഗദിഷു: തെക്കു പടിഞ്ഞാറന്‍ സൊമാലിയില്‍ ഇരട്ട ചാവേര്‍ സ്ഫോടനത്തില്‍ 14 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു.തീവ്രവാദ ഗ്രൂപ്പായ അല്‍-ഷഹാബാണ് ചാവേര്‍ ആക്രമണം നടത്തിയതെന്ന് മോഗദിഷു ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ബൈദോവ സിറ്റിയിലെ ബിലാന്‍ ഹോട്ടലിലും ബാദ്രി റസ്റ്റോററ്റിലുമായാണ് അജ്ഞാതാരയ രണ്ടു പേര്‍ സ്ഫോടനം നടത്തിയത്. ഈ സമയം ഭക്ഷണം കഴിക്കാനായി എത്തിയവരുടെ തിരക്കായിരുന്നു രണ്ടിടത്തും.
അജ്ഞാതര്‍ എന്നു സംശയിക്കുന്ന രണ്ടു പേര്‍ ഇവിടെ എത്തി സ്ഫോടനം നടത്തുകയായിരുന്നു. സ്ഫോടനത്തില്‍ പരിഭ്രാന്തരായ ജനങ്ങള്‍ ചിതറി ഓടുന്നതിനിടെ തിക്കിലും തിരക്കിലുംപ്പെട്ട് ധാരാളം പേര്‍ക്ക് പരിക്കു പറ്റുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട മേഖല പോലീസ് നിയന്ത്രണത്തിലാണ് ഇപ്പോള്‍.
Post Your Comments