ശ്രീനഗര്‍: ക്ഷേത്രത്തിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് 5 ലക്ഷം രൂപയുടെ സൗജന്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി. സൗജന്യ ചികിത്സയ്ക്ക് പുറമെയാണ് ഈ ആനുകൂല്യം. ശ്രീ മാതാ വൈഷ്ണവി ക്ഷേത്രത്തിലാണ് ഭക്തര്‍ക്കായി ഈ പദ്ധതി ഒരുക്കിയിരിക്കുന്നത്.
ക്ഷേത്രം ബോര്‍ഡിന്റെ 63-ാം യോഗത്തിലാണ് തീരുമാനം. ജമ്മു-കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. ഗവര്‍ണറാണ് ബോര്‍ഡിന്റെ ചെയര്‍മാന്‍. നിലവില്‍ മൂന്ന് ലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ്. ഇത് അഞ്ചാക്കി ഉയര്‍ത്താനാണ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് 1 ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷമായി തുക ഉയര്‍ത്തിയിട്ടുണ്ട്.
വൈഷ്ണവ നാരായണ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി. മികച്ച സേവനങ്ങളാണ് ആശുപത്രി നല്‍കുന്നതെന്നാണ് പ്രതികരണങ്ങള്‍.
Post Your Comments