Latest NewsKerala

ശബരിമല: 48 മണിക്കൂറിനകം തീരുമാനമുണ്ടായില്ലെങ്കില്‍ 24 മണിക്കൂര്‍ ഹര്‍ത്താല്‍

കൊച്ചി•ശബരിമല വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും 48 മണിക്കൂറിനകം അനുകൂല തീരുമാനം വരുന്നില്ലെങ്കില്‍ 18 ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് ദേശീയ സെക്രട്ടറി പ്രതീഷ് വിശ്വനാഥ്. ശബരിമല യുവതി പ്രവേശനവുമായി സർക്കാർ മുന്നോട്ടു പോകുന്ന പക്ഷം ശബരിമല സംരക്ഷണ സമിതി , ഒക്ടോബര്‍ 17 രാത്രി 12 മുതൽ 18 നു രാത്രി 12 വരെ 24 മണിക്കൂർ സമാധാനപരമായ ഹർത്താൽ ആചരിക്കാൻ മുഴുവൻ കേരളത്തോടും ആഹ്വനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം, സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല സ്ത്രീ പ്രവേശനം നടപ്പാക്കിയാല്‍ ഈ മാസം 18ന് ഹര്‍ത്താല്‍ നടത്തുമെന്ന് എ.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയയും വ്യക്തമാക്കി. സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്നും തെഗാഡിയ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button