![](/wp-content/uploads/2025/02/harrr.webp)
കൽപ്പറ്റ: വയനാട്ടില്‍ ബുധനാഴ്ച്ച ഹര്‍ത്താലിന് ആഹ്വാനം. കാട്ടാന ആക്രമണത്തില്‍ ആദിവാസി ഗൃഹനാഥന്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷക സംഘടനയായ ഫാര്‍മേഴ്‌സ് റിലീഫ് ഫോറം (എഫ്ആര്‍എഫ്), തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ സംഘടനകള്‍ ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാൽ, ഈ ഹർത്താലുമായി സഹകരിക്കില്ലെന്ന് ബസ്സുടമകളും വ്യാപാരികളും അറിയിച്ചിട്ടുണ്ട്.
കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട കുടുംബത്തിന്റെ ദുഖത്തിൽ പങ്ക് ചേരുന്നുവെങ്കിലും, ബസ് നിർത്തിവെച്ചു കൊണ്ടുള്ള ഹർത്താലിൽ പങ്കെടുക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രജ്ഞിത്ത് രാം മുരളീധരൻ അറിയിച്ചു. നികുതി അടക്കേണ്ട ഈ സമയത്ത് ബസ് നിർത്തി വെച്ച് കൊണ്ടുള്ള സമരത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നും സർവീസ് നാളെ സുഗമമായി നടത്താൻ ജില്ലാ ഭരണകൂടം സൗകര്യം ഒരുക്കണമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഭാരവാഹികൾ ആവശ്യപ്പെട്ടു.
Post Your Comments