മുംബെെ: ഓര്‍ഡര്‍ ചെയ്താല്‍ മദ്യമിനി വീട്ടിൽ, മദ്യത്തിന്‍റെ ഓണ്‍ലെെന്‍ വില്‍പ്പനയ്ക്കും ഹോം ഡെവിവറിക്കും മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ അനുമതി. മദ്യപിച്ച് വാഹനം ഓടിച്ചുണ്ടാകുന്ന അപകടങ്ങള്‍ക്ക് പരിഹാരമായാണ് ഓര്‍ഡര്‍ ചെയ്യുന്നതനുസരിച്ച് വീട്ടില്‍ മദ്യം എത്തിച്ച് നല്‍കുന്ന രീതി ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇതോടെ മദ്യപിച്ച് വാഹനം ഓടിക്കുന്ന രീതി പൂര്‍ണമായി അവസാനിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് എക്സെെസ് മന്ത്രി ചന്ദ്രശേഖര്‍ ബവന്‍കുലെ വ്യക്തമാക്കി.
ദേശീയ പാതയില്‍ ബിവറേജസ് ഔട്ട്‍ലറ്റുകള്‍ പൂട്ടണമെന്നുള്ള സുപ്രീം കോടതി ഉത്തരവ് വന്നതോടെ 3000 ഔട്ട്‍ലറ്റുകളാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാരിന് അവസാനിപ്പിക്കേണ്ടി വന്നത്. ഇത് വലിയ സാമ്പത്തിക നഷ്ടത്തിനും ഇടയാക്കി. ഇതെല്ലാം മറികടക്കുന്നതിന് പുതിയ സംവിധാനം സഹായകമാകുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ.
Post Your Comments