Lifestyle

പങ്കാളി കൂടുതൽ സന്തോഷവാനാണോ; എങ്കിൽ അതിനുള്ള കാരണം ഇതാണ്

ദാമ്പത്യജീവിതത്തിൽ ഭാര്യ ഭർത്താവിൽ നിന്ന് ഇഷ്ടപ്പെടുന്നത്

ദാമ്പത്യജീവിതത്തിൽ സൗന്ദര്യത്തിന് എത്രത്തോളം സ്ഥാനമുണ്ട്?. ഭാര്യയ്ക്കും ഭർത്താവിനും സൗന്ദര്യമുണ്ടെങ്കിൽ മാത്രമേ ദാമ്പത്യജീവിതം വിജയകരമാകു എന്നുണ്ടോ. ദാമ്പത്യജീവിതവും സൗന്ദര്യവും എന്ന വിഷയത്തെ സംബന്ധിച്ച് നടത്തിയ പഠനത്തിൽ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾ. ദാമ്പത്യജീവിതത്തിൽ ഭർത്താവ് വളരെയധികം സംതൃപ്തനും സന്തോഷവാനുമാണെങ്കിൽ അതിനുള്ള പ്രധാനകാരണം മറ്റാരുമല്ല ഭാര്യ തന്നെയാണ്.

couples

ഭാര്യ എപ്പോഴും മനോഹരിയായിരിക്കണമെന്നാണ് ഒാരോ ഭർത്താക്കന്മാരും ആ​ഗ്രഹിക്കുന്നതെന്ന് പഠനം. ശാരീരിക ഭം​ഗിയുള്ളതും എപ്പോഴും ആകർഷകത്വമുള്ളവളാകണം ഭാര്യയെന്നാണ് ഭർത്താക്കന്മാർ ആ​ഗ്രഹിക്കുന്നതെന്നാണ് പഠനത്തിൽ പറയുന്നത്. ഫ്ളോറി‍ഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

sex

450 ദമ്പതിമാരിൽ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തൽ. പേഴ്സണാലിറ്റി ആന്റ് സോഷ്യൽ സെെക്കോളജി എന്ന ജേർണലിൽ ഇതിനെ കുറിച്ച് പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ദാമ്പത്യജീവിതത്തിൽ ഭാര്യ ഭർത്താവിൽ നിന്ന് ഇഷ്ടപ്പെടുന്നത് ശാരീരികഭം​ഗിയല്ലെന്നും പഠനത്തിൽ പറയുന്നു. ബഹുമാനവും സ്നേഹവുമാണ് ഭാര്യ ഭർത്താവിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button