Latest NewsKerala

മുഖ്യമന്ത്രിയെ ജാതി പേര് വിളിച്ച് അധിക്ഷേപിച്ച വീട്ടമ്മയുടെ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കതിരെ നടപടി വേണമെന്ന് പരാതി

ശബരിമല സ്ത്രീ പ്രവേശന പ്രതിഷേധത്തിനിടെ ചെറുകോല്‍പുഴ സ്വദേശിനി മണിയമ്മയാണ് മുഖ്യമന്ത്രിയെ ജാതിപേര് വിളിച്ച് അധിക്ഷേപിച്ചത്.

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവിഷയത്തില്‍ മുഖ്യമന്ത്രിയെ ജാതി പേര് വിളിച്ച് അധിക്ഷേപിച്ച വീട്ടമ്മയുടെ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കതിരെ നടപടി വേണമെന്ന് പരാതി. വീട്ടമ്മക്കെതിരെ പരാതി നല്‍കിയ എസ്.എന്‍.ഡി.പി യൂണിയന്‍ പ്രവര്‍ത്തകന്‍ സുനില്‍കുമാറാണ് വീണ്ടും പൊലീസിനെ സമീപിച്ചിരിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശന പ്രതിഷേധത്തിനിടെ ചെറുകോല്‍പുഴ സ്വദേശിനി മണിയമ്മയാണ് മുഖ്യമന്ത്രിയെ ജാതിപേര് വിളിച്ച് അധിക്ഷേപിച്ചത്. ഇത് വിവാദമായതോടെ മണിയമ്മയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.എന്‍.ഡി.പി യൂണിയന്‍ പ്രവര്‍ത്തകന്‍ സുനില്‍കുമാര്‍ പോലീസിന് പരാതി നല്‍കിയിരുന്നു.

വീഡിയോ സഹിതം ആറന്മുള പൊലീസിലാണ് പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയെ ജാതി പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയില്‍ പൊലീസ് കേസ്സെടുക്കുകയും ചെയ്തു. പിന്നാലെ മണിയമ്മ മറ്റൊരു വീഡിയോ സന്ദേശത്തിലൂടെ ഖേദപ്രകടനവും നടത്തി. മണിയമ്മക്കെതിരെയും സമൂഹമാധ്യമങ്ങളില്‍ ഭീഷണി ഉയര്‍ന്നിരുന്നു. വാദ പ്രതിവാദങ്ങള്‍ക്കിടെ മണിയമ്മ നാട്ടില്‍ നിന്ന് മാറി നില്‍ക്കുകയാണെന്നാണ് വിവരം. മണിയമ്മയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇവരുടെ ഫോണ്‍ ഓഫാണ്. പ്രതികരിക്കാനില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞപ്പോള്‍ അന്വേഷണം നടക്കുന്നുവെന്നാണ് പൊലീസ് വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button