ന്യൂഡല്‍ഹി: ബാങ്കിലെ കാഷ്യറെ വെടിവച്ചിട്ട് ആറംഗ സായുധ സംഘം ഡല്‍ഹിയില്‍ മൂന്നുലക്ഷം രൂപ കവര്‍ന്നു. തെക്കന്‍ ഡല്‍ഹിയിലെ ചാവ്ലയിലെ കോര്‍പറേഷന്‍ ബാങ്കിലാണ് സംഭവമുണ്ടായത്. ആക്രമണ ദൃശ്യങ്ങള്‍ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ആസൂത്രിത കൊള്ളയാണ് നടന്നതെന്നും പത്തുവര്‍ഷത്തിനിടെ ഡല്‍ഹിയില്‍ ഇത്തരത്തിലുള്ള ആക്രമണം ആദ്യമാണെന്നും പൊലീസ് പറഞ്ഞു. അതേസമയം വെടിയേറ്റ കാഷ്യര്‍ സന്തോഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു.
ബാങ്കില്‍ ഇടപാടിനെത്തിയവരെയും ജീവനക്കാരെയും തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് കൊള്ളനടന്നത്. തോക്കുകളുമായി മുഖംമറച്ച് ബാങ്കിലേക്ക് സംഘം ഇരച്ചുകയറുകയായിരുന്നു. സെക്യൂരിറ്റിക്കാരന്റെ തോക്ക് പിടിച്ചുവാങ്ങി അടിച്ചുവീഴ്ത്തി. എന്നാല്‍ തുടര്‍ന്ന് കാഷ് കൗണ്ടറില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചെങ്കിലും സന്തോഷ് എതിര്‍ത്തു. രണ്ടുതവണ ഇയാള്‍ക്കെതിരെ നിറയൊഴിച്ച് പണവുമായി അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു.
Post Your Comments