![THAROOR GRANTED REGULAR BAIL](/wp-content/uploads/2018/07/SHASHI-THAROOR.png)
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണക്കേസുമായി ബന്ധപ്പെട്ട തെളിവുകളുടെ പകര്‍പ്പുകള്‍ പ്രതിയായ ഭര്‍ത്താവ് ശശി തരൂര്‍ എംപിക്ക് കൈമാറണമെന്ന് ഡല്‍ഹി കോടതി. നേരത്തെ ഡല്‍ഹി പോലീസ് നല്കിയ സിസിടിവി ദൃശ്യങ്ങളുടെ പകര്‍പ്പുകള്‍ മോശം അവസ്ഥയിലായിരുന്നതിനാലാണ് വീണ്ടും തരൂര്‍ കോടതിയെ സമീപിച്ചത്.
തരൂരിന് പുതിയ പകര്‍പ്പുകള്‍ നല്‍കുമെന്ന് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ കോടതിയെ അറിയിച്ചു. കേസ് വീണ്ടും പരിഗണിക്കാനായി 23 ലേക്കു മാറ്റി. തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണു ചുമത്തിയിട്ടുള്ളത്.
Post Your Comments