തിരുവന്തപുരം: കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡുകളിലെ ടിക്കറ്റ് കൗണ്ടറുകളില്‍ കുടുംബശ്രീ വനിതകള്‍ ജോലിക്കെത്തുന്നതില്‍ പ്രതിഷേധിച്ചാണ് ചെരുപ്പ് മോഷണം നടത്തിയിരിക്കുന്നത്. വ്യാഴാഴ്ച സിറ്റി ഗാരേജിലെ ട്രെയിനിംങ്ങ് സെന്ററില്‍ പരിശീലനം കഴിഞ്ഞിറങ്ങിയ സ്ത്രീകള്‍ക്കാണ് ചെരുപ്പുകള്‍ നഷ്ട്ടമായത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ പരിശീലനത്തിനെത്തിയപ്പോള്‍ മുതല്‍ പ്രതിഷേധമുണ്ടായിരുന്നു. ഫോര്‍ട്ട് പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് മാറ്റിയിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷമാണ് പരിശീലനം തുടങ്ങിയത്. ഇതറിഞ്ഞാണ് ഉച്ചയ്ക്ക് ചെരുപ്പുകളെല്ലാം വള്ളികള്‍ പൊട്ടിച്ചും മറ്റും നാശമാക്കി സമീപത്തെ ഓടയില്‍ കളഞ്ഞത്.
ഉച്ചയ്ക്ക് ശേഷം രണ്ടാമത്തെ ബാച്ച് പരിശീലനത്തിന് കറിയപ്പോള്‍ ഇന്റര്‍നെറ്റ് വിഛേദിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചത്. എം.ടി. ടോമിന്‍ തച്ചങ്കരിക്ക് പരാതി നല്‍കി ഇത് ഫോര്‍ട്ട് പോലീസിന് കൈമാറിയിട്ടുണ്ട്. കുടുംബശ്രീകാര്‍ക്ക് കൗണ്ടര്‍ കൈമാറുന്നതിനെതിരെ സംയുക്തസമര സമിതി പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരെ ജോലിക്ക് കയറ്റില്ലെന്നും കൗണ്ടര്‍ഉപരോധിക്കുമെന്നും ഇടത് സംഘടനകള്‍ ഉള്‍പ്പെട്ട സമരസമിതി പ്രഖ്യാപിച്ചിരുന്നു. ഇതിനെ അവഗണിച്ച് കുടുംബശ്രീയുമായി മാനേജ്മെന്റ് കരാറില്‍ ഏര്‍പ്പെയുകയായിരുന്നു.
Post Your Comments