എറണാകുളം: കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും കൂട്ട പിരിച്ചുവിടല്‍. ദീര്‍ഘനാളായി അവധിയില്‍ പ്രവേശിച്ച 69 ഡ്രൈവര്‍ മാരും 65 കണ്ടക്ടര്‍ മാരുമുള്‍പ്പെടെ 134 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. അവധിയെടുത്ത് നിന്നിരുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് കഴിഞ്ഞ മെയില്‍ ജോലിക്ക് കയറണമെന്നും, അവധി എടുത്തതിന്റെ മറുപടി അയക്കണം എന്നും ചൂണ്ടിക്കാട്ടി കത്തയച്ചിരുന്നു.
എന്നാല്‍ ഇതിനൊന്നും മറുപടി ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് ജീവനെക്കാരെ പിരിച്ചുവിട്ടതെന്നാണ്് കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് വിശദീകരണം. കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടതായി ഉത്തരവിറക്കിയത് ടോമിന്‍ തച്ചങ്കരിയാണ്.
Post Your Comments