ന്യൂഡല്‍ഹി: ബാങ്ക് ജീവനക്കാരനായ ക്യാഷറെ വെടിവെച്ച് വീഴ്ത്തിചയ ശേഷം കവര്‍ച്ചാ സംഘം 10 ലക്ഷം രൂപയുമായി കടന്നു . സന്തോഷ് (33) എന്നായളാണ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ചാവ്‌ല നഗരത്തിലാണ് അക്രമസംഭവം നടന്നത് . പട്ടാപകല്‍ ആയുധധാരികളായ ആക്രമികള്‍ ദ്വാരകയിലെ ചാവ്‌ലയില്‍ സ്ഥിതി ചെയ്യുന്ന കോര്‍പറേഷന്‍ ബാങ്കില്‍ എത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് ബാങ്കില്‍ നിന്ന് പണം കവരാനുളള ശ്രമവും നടന്നു. പണം കവരാനുളള മോഷ്ടാക്കളുടെ ശ്രമം ജീവനക്കാരന്‍ ചെറുത്തതിനെ തുടര്‍ന്നാണ് വെടിവെച്ച് കൊന്നതിന് ശേഷം മോഷണം നടത്തിയത്. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.
Post Your Comments