മാരാരിക്കുളം•മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ സി. പി. എം. തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിൽ വ്യാപക പ്രതിക്ഷേധം. കണിച്ചുകുളങ്ങര സർവീസ് സഹകരണ ബാങ്കിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മാസ്റ്ററോളിൽ ഒപ്പിട്ട തൊഴിലാളികളെ സി. പി. എം. ഭരിക്കുന്ന പഞ്ചായത്തിന്റെ ഭരണകർത്താക്കൾ നിർബന്ധിച്ച് ഇലക്ഷൻ സംബന്ധിച്ച യോഗത്തിൽ പങ്കെടുപ്പിക്കുകയാണ്. ഇതു സംബന്ധിച്ച് കഞ്ഞിക്കുഴി ബി.ഡി.ഒ യെ വിവരം ധരിപ്പിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇതിനു മുൻപും പലപ്പോഴും സി.പി.എം തൊഴിലുറപ്പു സ്ത്രീകളെ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും പാർട്ടി പരിപാടികളിൽ പങ്കെടുപ്പിച്ചിരുന്നു.
കേന്ദ്ര സർക്കാരിന്റെ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് പാർട്ടി വളർത്താനുള്ള സി.പി. എമ്മിന്റെ നീക്കത്തിനെതിരെ തൊഴിലാളികൾക്കിടയിലും വ്യാപക പരാതി ഉണ്ട്.
ഇതിനു കൂട്ടുനിൽക്കുന്ന ഉദ്ധ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ ബി.ജെ. പി നിയമനടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്തിനെതിരെ സമര പരിപാടികൾക്കു നേതൃത്വം നൽകുമെന്നും ബി.ജെ.പി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി.വിനോദ് കുമാർ, സംസ്ഥാന സമിതി അംഗവും ജില്ലാ സെൽ കോഡിനേറ്റർ ആർ.ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ജി.മോഹനൻ, ഏരിയ ഭാരവാഹികളായ മുകുന്ദപ്പണിക്കർ, കണ്ണൻ എന്നിവരും സംബന്ധിച്ചു.
Post Your Comments