ലണ്ടന്‍: ആൺ സഹായമില്ലാതെ പെണ്‍ എലികള്‍ ഇണ ചേര്‍ന്ന് കുഞ്ഞെലികള്‍ പിറന്നു. ചൈനീസ് അക്കാദമിയുടെ റിസര്‍ച്ച് സെന്ററിലാണ് ആണ്‍ എലിയുടെ സഹായമില്ലാതെ പെണ്‍എലികള്‍ക്ക് കുഞ്ഞെലികള്‍ പിറന്നത്.
ആരോഗ്യമുള്ള രണ്ട് പെണ്‍ എലികളില്‍ നടന്ന പരീക്ഷണങ്ങളാണ് വിജയത്തില്‍ എത്തിയത്. ബീജത്തിന്റെ സഹായം ഇല്ലാതെ കുഞ്ഞുങ്ങള്‍ ഉണ്ടാവുമോയെന്ന പരീക്ഷണമാണ് വിജയത്തിലെത്തിയതെന്നാണ് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നത്.
ഇത്തരത്തിൽ ഇണചേരാതെ പ്രത്യുല്‍പാദനം നടക്കുന്ന പ്രതിഭാസത്തെ പാര്‍ത്തെനോജെനസിസ് എന്നാണ് അറിയപ്പെടുന്നത്. ഒരേ ലിംഗത്തിലുള്ള ജീവികള്‍ക്ക് പ്രത്യുല്‍പാദനം നടത്താന്‍ കഴിയുമെന്നത് ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന ഒന്നാണെന്ന് ഗവേഷകര്‍ വിശദമാക്കുന്നു.
പരീക്ഷണത്തിനായി ഒരു പെണ്‍ എലിയില്‍ നിന്നുള്ള അണ്ഡവും മറ്റൊരു പെണ്‍ എലിയില്‍ നിന്നുള്ള മൂലകോശവുമാണ് ഉപയോഗിച്ചത്. ഇവ കൂട്ടിച്ചേര്‍ത്തതിന് ശേഷം ചില ജീന്‍ എഡിറ്റിംഗും നടത്തിയതിന് ശേഷമാണ് കുഞ്ഞെലികള്‍ ഉണ്ടായത്.
Post Your Comments