തിരുവനന്തപുരം•സംസ്ഥാനത്തെ 20 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫ് 12-ഉം യു.ഡി.എഫ് 6-ഉം ബി.ജെ.പിയും സ്വതന്ത്രനും ഓരോ സീറ്റു വീതവും നേടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 16 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഓരോ നഗരസഭാ വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
എല്‍.ഡി.എഫ് വിജയിച്ച വാര്‍ഡ്, സ്ഥാനാര്‍ത്ഥി, ഭൂരിപക്ഷം എന്ന ക്രമത്തില്‍: തിരുവനന്തപുരം – നന്ദിയോട് – മീന്‍മുട്ടി – ആര്‍. പുഷ്പന്‍ – 106, കൊല്ലം – ശാസ്താംകോട്ട – ഭരണിക്കാവ് – ബിന്ദു ഗോപാലകൃഷ്ണന്‍ – 199, ശൂരനാട് തെക്ക് – തൃക്കുന്നപ്പുഴ വടക്ക് – വി. ശശീന്ദ്രന്‍ പിള്ള – 232, ഇടുക്കി – വണ്ടിപ്പെരിയാര്‍ – ഇഞ്ചിക്കാട് – സുഗന്ധി പി. പി – 154, എറണാകുളം – പോത്താനിക്കാട് – തൃക്കേപ്പടി – ഗീത ശശികുമാര്‍ – 28, പാലക്കാട് – കിഴക്കഞ്ചേരി – ഇളങ്കാവ് – എന്‍. രാമകൃഷ്ണന്‍ – 213, കോഴിക്കോട് – ആയഞ്ചേരി – പൊയില്‍പാറ – സുനിത മലയില്‍ – 226, മാങ്ങാട്ടിടം – കൈതേരി 12-ാം മൈല്‍ – കാഞ്ഞാന്‍ ബാലന്‍ – 305, കണ്ണപുരം – കയറ്റീല്‍ – ദാമോദരന്‍ പി. വി – 265, കണ്ണൂര്‍ എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ കൊളച്ചേരി – കെ. അനില്‍കുമാര്‍ – 35, വയനാട് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ മന്ദംകൊല്ലി – ഷേര്‍ളി കൃഷ്ണന്‍ – 150, കണ്ണൂര്‍ തലശ്ശേരി നഗരസഭയിലെ കാവുംഭാഗം – കെ.എന്‍. അനീഷ് – 475.
യു.ഡി.എഫ് വിജയിച്ചവ : കൊല്ലം – ഉമ്മന്നൂര്‍ – കമ്പംകോട് – ഇ. കെ. അനീഷ് – 98, ഇടുക്കി – നെടുങ്കണ്ടണ്‍ം – നെടുങ്കണ്‍ണ്ടം കിഴക്ക് – ബിന്ദു ബിജു – 286, എറണാകുളം – മഴുവന്നൂര്‍ – ചീനിക്കുഴി – ബേസില്‍ കെ. ജോര്‍ജ്ജ് – 297, തൃശ്ശൂര്‍ – കയ്പമംഗലം – തായ്‌നഗര്‍ – ഞാന്‍സി (ജാന്‍സി) – 65, പാലക്കാട് – തിരുവേഗപ്പുറ – ആമപ്പൊറ്റ – ബദറുദ്ദീന്‍ വി. കെ – 230, മലപ്പുറം താനൂര്‍ ബ്ലോക്ക്പഞ്ചായത്തിലെ തൂവ്വക്കാട് – പി. സി. അഷ്‌റഫ് – 282.
തിരുവനന്തപുരം നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ 28-ാം മൈല്‍ വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി യമുന ബിജു 34 വോട്ടിന്റെയും ഇടുക്കി വണ്ടന്‍മേട് ഗ്രാമപഞ്ചായത്തിലെ വെള്ളിമല വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി അജോ വര്‍ഗ്ഗീസ് 20 വോട്ടിന്റെയും ഭൂരിപക്ഷത്തില്‍ വിജയിച്ചു.
തൃക്കുന്നപ്പുഴ വടക്ക്, കൊളച്ചേരി വാര്‍ഡുകളില്‍ എല്‍.ഡി.എഫും കമ്പംകോട്, തായ്‌നഗര്‍ വാര്‍ഡുകളില്‍ യു.ഡി.എഫും വിജയിച്ചു.
നാവായ്കുളം 28-ാം മൈല്‍ വാര്‍ഡില്‍ ബി.ജെ.പിയും ഇടുക്കി വണ്ടന്‍മേട് വെള്ളിമല വാര്‍ഡില്‍ സ്വതന്ത്രനുമാണ് വിജയിച്ചത്.
Post Your Comments