മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഹെലികോപ്റ്റര്‍ വിൽക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. ജയലളിത ഉപയോഗിച്ചിരുന്ന 412 ഇപി എന്ന ഹെലികോപ്റ്ററാണ് തമിഴ്നാട് സര്‍ക്കാര്‍ വില്‍ക്കുന്നത്. 2006-ല്‍ ജയലളിത വാങ്ങിയ ഈ ഹെലികോപ്റ്ററിൽ ഇരട്ട എഞ്ചിനാണുള്ളത്. 11 പേര്‍ക്ക് യാത്ര ചെയ്യാൻ കഴിയുന്ന ഇതിപ്പോൾ ചെന്നൈ വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.
സ്റ്റേറ്റ് ട്രേഡിങ് കോര്പ്പറേഷന് ഓഫ് ഇന്ത്യ(എസ്.ടി.സി)യെയാണ് ഇത് വിൽക്കാനായി ഏൽപ്പിച്ചിരിക്കുന്നത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് ഹെലികോപ്ടര്‍ പരിപാലിച്ചിരുന്നത്. ഹെലികോപ്റ്ററിന്റെ പഴക്കം പരിഗണിച്ചാണ് വില്‍ക്കുന്നതെന്നാണ് അനൗദ്യോഗിക വിവരം. ഔദ്യോഗിക ആവശ്യങ്ങള്‍ക്കും കോടനാട് എസ്റ്റേറ്റില്‍ സുഖവാസത്തിനു പോകുന്ന വേളകളിലുമാണ് ജയലളിത ഹെലികോപ്റ്റര്‍ കൂടുതലായി ഉപയോഗിച്ചിരുന്നത്.
Post Your Comments