Latest NewsIndia

ശസ്ത്രക്രിയ കഴിഞ്ഞു; അഭിലാഷ് ടോമി സുഖം പ്രാപിക്കുന്നതായി നാവികസേന

ന്യൂഡല്‍ഹിയിലെ സേനാ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ

ന്യൂഡല്‍ഹി: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട കമാന്‍ഡര്‍ അഭിലാഷ് ടോമിയെ നട്ടെല്ലിന്റെ കശേരുവിനു പൊട്ടലുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ന്യൂഡല്‍ഹിയിലെ സേനാ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. രണ്ടു മണിക്കൂര്‍ ശസ്ത്രക്രിയ പൂര്‍ണ വിജയമായിരുന്നുവെന്നും അഭിലാഷ് സുഖം പ്രാപിക്കുകയാണെന്നും നാവികസേന അറിയിച്ചു. നാവിക സേനാ മേധാവി അഡ്‌മിറല്‍ സുനില്‍ ലാംബ അഭിലാഷിനെ സന്ദർശിക്കുകയുണ്ടായി. ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയ എയര്‍ കൊമൊഡോര്‍ ഡോ. എം.എസ്. ശ്രീധറുമായും അദ്ദേഹം ചര്‍ച്ച നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button