Latest NewsIndia

ലോക പര്യടനത്തിനിടെ പരിക്കേറ്റ നാവികന്‍ അഭിലാഷ് ടോമിയെ അടുത്തയാഴ്ച ഇന്ത്യയിലെത്തിക്കും

ദ്വീപിലെത്തിച്ച നാവികനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി. നട്ടെല്ലിന് ഗുരുതര പരിക്കില്ലെന്നാണ് കണ്ടെത്തല്‍.

മുംബൈ: ലോക പര്യടനത്തിനിടെ പരിക്കേറ്റ അഭിലാഷ് ടോമിയെ നാവികന്‍ അഭിലാഷ് ടോമിയെ അടുത്തയാഴ്ച ഇന്ത്യയിലെത്തിക്കും. അഭിലാഷ് ടോമിയെ ഒക്ടോബര്‍ ആദ്യവാരമായിരിക്കും ഇന്ത്യയിലേക്ക് എത്തിക്കുക. നേരത്തേ മൗറീഷ്യസിലേക്ക് കൊണ്ടുപോകാനായിരുന്നു ആലോചന. നാളെ വൈകിട്ടോടെ ദ്വീപിലെത്തിച്ചേരുന്ന ഐഎന്‍എസ് സത്പുര അടുത്ത ദിവസം തന്നെ അഭിലാഷ് ടോമിയുമായി ഇന്ത്യയിലേക്ക് പുറപ്പെടും.

അടുത്തയാഴ്ച ഇന്ത്യയിലെത്തുമെന്ന് നാവികസേന അറിയിച്ചു. അഭിലാഷിനെ മുംബൈയിലേക്കാണോ കൊച്ചിയിലേക്കാണോ കൊണ്ടുവരികയെന്ന് വ്യക്തമായിട്ടില്ല. അഭിലാഷ് ടോമിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് നാവികസേനാവൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ആംസ്റ്റര്‍ഡാം ദ്വീപിലൂടെ ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്ന അഭിലാഷ് ടോമിയുടെ ചിത്രവും പുറത്ത് വന്നിട്ടുണ്ട്.

ദ്വീപിലെത്തിച്ച നാവികനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി. നട്ടെല്ലിന് ഗുരുതര പരിക്കില്ലെന്നാണ് കണ്ടെത്തല്‍. ഇതോടെയാണ് തുടര്‍ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് കൊണ്ട് വരാന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രി അഭിലാഷുമായി ഫോണില്‍ സംസാരിച്ചു. എല്ലാ ഇന്ത്യക്കാരുടെയും പ്രാര്‍ത്ഥനയുണ്ടാകുമെന്ന് മോദി പറഞ്ഞു.

അഭിലാഷ് ടോമിയുടെ ആരോഗ്യനില അതിവേഗം മെച്ചപ്പെട്ടു വരുന്നതായി അഭിലാഷിനോടു സംസാരിച്ച വൈസ് അഡ്മിറല്‍ പി.അജിത്കുമാര്‍ അറിയിച്ചു. സാരമായ ചില പരുക്കുകളുണ്ടെങ്കിലും ആശങ്കപ്പെടേണ്ട തരത്തിലുള്ളവയല്ലെന്നു പ്രതിരോധവകുപ്പ് വക്താവും വ്യക്തമാക്കി. നേരത്തെ രക്ഷിച്ച എല്ലാവര്‍ക്കും നാവികസേനയ്ക്കും അഭിലാഷ് ടോമി നന്ദി അറിയിച്ചിരുന്നു. കടല്‍ അവിശ്വസനീയമാംവിധം പ്രക്ഷുബ്ധമായിരുന്നുവെന്നും നാവികവൈദഗ്ധ്യം കൊണ്ടാണു തനിക്കു പിടിച്ചുനില്‍ക്കാനായതെന്നും അഭിലാഷ് ട്വീറ്റില്‍ പറഞ്ഞു. സൈനികന്റെ മനക്കരുത്ത് തുണച്ചു; നാവികസേനയുടെ പരിശീലനവും എടുത്തു പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button