വിശാഖപട്ടണം: ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ അപകടത്തില്‍പ്പെട്ട പരിക്കേറ്റ മലയാളി നാവികന് അഭിലാഷ് ടോമി ഇന്ത്യയിലെത്തി. വൈകിട്ട് മൂന്നരയോടെ ഐഎന്‍എസ് സത്പുരയില്‍ വിശാഖപട്ടണത്താണ് അഭിലാഷ് ടോമി എത്തിയത്. വിശാഖപട്ടണത്തെ നാവിക ആസ്ഥാനത്തുള്ള ആശുപത്രിയില്‍ അഭിലാഷ് ടോമി ചികിത്സയിലാണ്. അഭിലാഷ് ടോമിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അവിടെയെത്തിയിട്ടുണ്ട്. അതേസമയം കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി അഭിലാഷ് ടോമിയെ വിദേശത്തേക്ക് കൊണ്ടുപോകാന്‍ നാവിക സേന ആലോചിക്കുന്നതായും സൂചനയുണ്ട്.
Post Your Comments