ന്യൂഡല്‍ഹി: ഇരുചക്ര വാഹനം ഓടിക്കുന്ന സ്ത്രീകള്‍ക്ക് ഇനി ഹെല്‍മറ്റ് ധരിക്കേണ്ടതില്ല. ഛത്തീസ്ഗഡിലെ സിഖ് സ്ത്രീകള്‍ക്കായി സിഖ് സംഘടനകളുടെ പ്രതിനിധികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് തീരുമാനം. സിഖ് സ്ത്രീകളെ ഹെല്‍മറ്റ് ധരിക്കുന്നതിലും നിന്ന് ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഛത്തീസ്ഗഡ് ഭരണകൂടത്തിന് നിര്‍ദ്ദേശം നല്കി.
ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെ കണ്ട് അഭ്യര്‍ത്ഥിച്ചാണ് തീരുമാനം. നേരത്തെ ഡല്‍ഹിയിലും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 1999 ജൂണ്‍ നാലിനാണ് സ്ത്രീകള്‍ ഹെല്‍മറ്റ് ധരിക്കുന്നതില്‍ നിര്‍ബന്ധമില്ല എന്ന് നിയമത്തില്‍ ഭേദഗതി വരുത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് ഡല്‍ഹിയില്‍ വിജ്ഞാപനം നല്‍കിയത്. 2014 ഓഗസ്റ്റ് 28 ന് ഈ നിയമം വീണ്ടും ഭേദഗതി വരുത്തി ഇളവ് സിഖ്കാരായ സ്ത്രീകള്‍ക്ക് മാത്രമാക്കി.
Post Your Comments