ന്യൂഡൽഹി: ക്യാബിനറ്റ് സുരക്ഷാ കമ്മിറ്റിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത പ്രചരിക്കുന്നു. ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് സിഖ് വിഭാഗത്തെ ഒഴിവാക്കാന്‍ ക്യാബിനറ്റ് സുരക്ഷാ കമ്മിറ്റി നീക്കം നടത്തുന്നുവെന്ന വ്യാജ വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ വാർത്ത വ്യാജമല്ലെന്ന് തെളിയിക്കാൻ വേണ്ടി വീഡിയോയും ഇവർ പുറത്തു വിട്ടിട്ടുണ്ട്.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് ചേരുന്ന ക്യാബിനറ്റ് സുരക്ഷാ കമ്മിറ്റിയുടെ ദൃശ്യങ്ങളാണ് ഇതിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ, സിഖ് വിഭാഗത്തെ സൈന്യത്തിൽ നിന്ന് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒരു ചർച്ചയും രാജ്യത്ത് ഇതുവരെ നടന്നിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സോഷ്യൽ മീഡിയയിലൂടെ ഇത്തരത്തിൽ വ്യാപകമായി വ്യാജവാർത്തകൾ പ്രചരിക്കുന്നുണ്ട്. ഈ വ്യാജവാർത്തയ്ക്കെതിരെയും ഇത് പ്രചരിപ്പിക്കുന്ന ദേശവിരുദ്ധർക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
Post Your Comments