ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന് നന്ദി പ്രകടിപ്പിച്ചു കൊണ്ട് അഫ്ഗാനിസ്താനിലെ ന്യൂനപക്ഷ സമൂഹം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച ഹിന്ദു-സിഖ് സമൂഹത്തിന്റെ പ്രതിനിധികളാണ് ഗാഢമായ നന്ദി പ്രകടിപ്പിച്ചത്. ഇന്ത്യയുടെ മാത്രമല്ല, നരേന്ദ്രമോദി ലോകത്തിന്റെ പ്രധാനമന്ത്രിയാണെന്നും പ്രതിനിധിസംഘം വിശേഷിപ്പിച്ചു.
പൗരത്വ ഭേദഗതി നിയമം അഫ്ഗാനിസ്ഥാനിൽ ക്രൂരപീഡനത്തിനിരയാവുന്ന ഹിന്ദു ന്യൂനപക്ഷങ്ങളുടെ ജീവനും ജീവിതവും രക്ഷിച്ചെന്ന് അവർ വ്യക്തമാക്കി. എന്നാൽ, നിങ്ങളാരും അതിഥികളല്ലെന്നും, ജന്മദേശമായ ഭാരതം നിങ്ങളുടെ ഗൃഹമാണെന്നുമാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്. ഡൽഹിയിലുള്ള പ്രധാന മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
സിഖ് മതത്തിലെ പ്രമുഖരുമായി തന്റെ വസതിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിറ്റേന്നാണ് അഫ്ഗാനിൽ നിന്നുള്ള പ്രതിനിധി സംഘമെത്തിയത്. ഇപ്പോൾ മാത്രമല്ല, ഭാവിയിലുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും തന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് പ്രധാനമന്ത്രി അവർക്ക് ഉറപ്പുനൽകി.
Post Your Comments