Latest NewsIndia

സുവർണ ക്ഷേത്രത്തിൽ അതിക്രമിച്ചു കടന്നെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്നു: മൃതദേഹത്തിന് അരികിൽ നിന്ന് മുദ്രാവാക്യം

സിഖ് മതസ്ഥരുടെ വിശുദ്ധ ഗ്രന്ഥമായി കണക്കാക്കുന്നതാണ് ഗുരുഗ്രന്ഥ സാഹിബ്.

അമൃത്സർ: സുവർണ ക്ഷേത്രത്തിൽ അതിക്രമിച്ചു കടന്നെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. സുരക്ഷാ വേലികൾ ചാടിക്കടന്ന് ഗുരുഗ്രന്ഥ സാഹിബിന് സമീപം സ്ഥാപിച്ചിരുന്ന വാളിൽ തൊട്ടതാണ് അക്രമത്തിന് കാരണമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സിഖ് മതസ്ഥരുടെ വിശുദ്ധ ഗ്രന്ഥമായി കണക്കാക്കുന്നതാണ് ഗുരുഗ്രന്ഥ സാഹിബ്.

‘ഇന്ന് വൈകുന്നേരത്തെ പ്രാർത്ഥനയുടെ സമയത്ത് ഒരാൾ സുരക്ഷാ വേലി ചാടി അതീവ സുരക്ഷാ മേഖലയിലേക്ക് കടന്നു. 20-25 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവാണ് ചാടിക്കടന്നത്. അവിടെ കൂടിനിന്നിരുന്ന ആളുകൾ അയാളെ ഇടനാഴിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും മർദിക്കുകയുമായിരുന്നു. ഇയാളെ ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് എസ്‌ജി‌പി‌സി ആസ്ഥാനത്തേക്ക് മാറ്റി.

എന്നാൽ പിന്നീട് ക്ഷേത്രത്തിലുണ്ടായിരുന്ന ആളുകൾ ഇയാളെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. അക്രമത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കൊല്ലപ്പെട്ട യുവാവിന്റെ സമീപം നിന്ന് ചിലർ മുദ്രാവാക്യങ്ങൾ മുഴക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്’- അമൃത്സർ ഡെപ്യൂട്ടി കമ്മീഷണർ പരമീന്ദർ സിങ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button