KeralaLatest News

ട്രാഫിക് നിയന്ത്രിക്കാന്‍ റോബോട്ടുകള്‍ എത്തുന്നു

റോബോട്ടുകള്‍ക്ക് പരിശീലനം നല്‍കിയ ശേഷമായിരിക്കും പ്രവര്‍ത്തനം ആരംഭിക്കുക

കൊച്ചി :ചുട്ടുപ്പൊള്ളുന്ന ചൂട് സഹിച്ച് ഗതാഗതം നിയന്ത്രിക്കുന്ന് പോലീസുകാര്‍ നിരത്തുകളില്‍ സ്ഥിരം കാഴ്ചയാണ്. ഏത് പ്രതികൂല കാലാസ്ഥയിലും ഇതുതന്നെയാണ് സ്ഥിതി. എന്നാല്‍ ട്രാഫിക് പോലീസിന് ഭാരം കുറയ്ക്കുന്ന് പുതിയ പദ്ധതിയുമായി രംഗത്തെത്തിയിിരിക്കുകയാണ് വകുപ്പ്.
ട്രാഫിക് സിഗനലുകള്‍ നിയന്ത്രിക്കാന്‍ റോബോട്ടുകളെ കൊണ്ടുവരാനാണ്‌
തീരുമാനം. അടുത്തുതന്നെ ട്രാഫിക് നിയന്ത്രിക്കാന്‍ പൊലീസുകാര്‍ക്ക് പകരം റോബോട്ടുകള്‍ എത്തുമെന്നാണ് സൂചന. ഇതോടെ വെയിലും മഴയും കൊണ്ട് പോലീസുകാര്‍ ബുദ്ധിമുട്ടേണ്ടി വരില്ല.

സംസ്ഥാനത്തെ തിരക്കുള്ള ജംഗ്ഷനുകളില്‍ പ്രത്യേക പരിശീലനം നല്‍കിയ റോബോട്ട് ട്രാഫിക് പൊലീസിനെ കൊണ്ടുവരാനാണ് പോലീസ് വകുപ്പിന്റെ തീരുമാനം. ആര്‍ട്ടിഫിഷന്‍ ഇന്റലിജന്‍സിനെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പദ്ധതി നടപ്പാക്കാന്‍ ഐടി കമ്പനികളുമായും യൂണിവേഴ്സിറ്റികളുമായി പ്രാരംഭ ഘട്ട ചര്‍ച്ചയിലാണ് വിഭാഗം. റോബോട്ടിന് രൂപം നല്‍കാനായി ആറി ഐടി കമ്പനികളുമായും മൂന്ന് യൂണിവേഴ്സിറ്റികളുമായും ചര്‍ച്ച ആരംഭിച്ചെന്നും സൈബര്‍ഡോം നോഡല്‍ ഓഫീസര്‍ ഐജി മനോജ് അബ്രഹാം പറഞ്ഞു. അതേസമയം പോലീസ്‌കാരുടെ എണ്ണം വളരെ കുറവായതിനാല്‍ ഈ ഒഴിവുകള്‍ നികത്താനാണ് ഈ ആശയം വരുന്നത്. ഇതിനോടകം തന്നെ റോബോട്ട് നിര്‍മിക്കുന്നതിനുള്ള ഗവേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാനാവുമെന്ന പ്രതീക്ഷയിലാണ് വകുപ്പ്.

റോബോട്ടുകള്‍ക്ക് പരിശീലനം നല്‍കിയ ശേഷമായിരിക്കും പ്രവര്‍ത്തനം ആരംഭിക്കുക. ആദ്യഘട്ടത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍് പദ്ധതി നടപ്പിലാക്കും. ഇതിനായി തെരഞ്ഞെടുത്ത ജംഗ്ഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മനോജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button