ആലുവ: അനധികൃത പരസ്യ ബോർഡുകൾ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ആലുവ നഗരസഭാ അതിർത്തിയിൽ നീക്കം ചെയ്ത് തുടങ്ങി.
കൂടാതെ അനധികൃതമായി സ്ഥാപിച്ചിട്ടുളള പരസ്യ ബോർഡുകൾ, ബാനറുകൾ, ഹോർഡിങുകൾ എന്നിവയും നീക്കിത്തുടങ്ങി. നഗരസഭ ആരോഗ്യവിഭാഗം, എൻജിനീയറിങ് വിഭാഗം, റവന്യൂ വിഭാഗം, പൊതുമരാമത്ത്, റോഡ്‌സ്, പോലീസ് എന്നിവരുടെ സംയുക്തസംഘമാണ് ബോർഡുകൾ നീക്കം ചെയ്യുന്നത്.
ഇത്തരത്തിൽ ബുധനാഴ്ച മാത്രം ഏകദേശം മൂന്നൂറോളം ചെറുതും വലുതുമായ ബോർഡുകൾ നീക്കം ചെയ്തു. ഇവ സ്ഥാപിച്ചിട്ടുള്ളവരിൽ നിന്നും ബോർഡ് നീക്കം ചെയ്ത ചെലവും പിഴയും ഈടാക്കും. ഏകദേശം അഞ്ച് ലക്ഷം രൂപയോളം പിഴയിനത്തിൽ നഗരസഭയ്ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments