ബെര്‍ലിന്‍: ഹെൽമെറ്റിന്റെ പരസ്യത്തിൽ അടിവസ്ത്രമിട്ട നായിക എത്തിയതോടെ സംഭവം വിവാദമായി.ജര്‍മ്മനിയിലാണ് സംഭവം.ഇതോടെ ഗതാഗത മന്ത്രാലയവും വനിതാ സംഘടനകളും തമ്മില്‍ തർക്കമുണ്ടായി. സൈക്കിള്‍ യാത്രക്കാരെ ഹെല്‍മറ്റ് ധരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതിനായി മന്ത്രാലയം പുറത്തുവിട്ട പരസ്യമായിരുന്നു ഇത്.
പ്രശസ്തമായ ഒരു ഗെയിം ഷോയിലെ താരങ്ങളായിരുന്നു പരസ്യത്തിലെ മോഡലുകള്‍. കാണാന്‍ മോശം ലുക്കാണെങ്കിലും ജീവന് രക്ഷപ്പെടുമല്ലോ എന്നുള്ള പരസ്യവാചകം കൂടിയായപ്പോൾ സംഭവം വിവാദമായി.പരസ്യം സ്ത്രീവിരുദ്ധമെന്നു മാത്രമല്ല സദാചാര വിരുദ്ധമെന്നുമാണ് സ്ത്രീപക്ഷക്കാരുടെ അഭിപ്രായം.
നഗ്നതകാണിച്ചല്ല ബോധവത്കരിക്കേണ്ടത് എന്നാണ് വനിതാ സംഘടനകളുടെ പക്ഷം. പരസ്യം എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇവര്‍ക്ക് പിന്തുണയുമായി ആരോഗ്യമന്ത്രാലയവുമെത്തി.വസ്ത്രംധരിച്ച് ഹെല്‍മറ്റും വച്ച് സൈക്കിള്‍ ചവിട്ടുന്ന ഒരു യുവതിയുടെ ചിത്രം ഫേസ്ബുക്ക് പേജില്‍ പോസ്റ്റുചെയ്തുകൊണ്ട് ആരോഗ്യമന്ത്രി കുറിച്ചത് ഇങ്ങനെയായിരുന്നു-”പൂര്‍ണമായ് വസ്ത്രംധരിച്ച് ഹെല്‍മറ്റ് വച്ചാലും രക്ഷപ്പെടാം.
Post Your Comments