ചാലക്കുടി:അധികൃതർ വഴിയരികിലെ പരസ്യബോർഡുകൾ നീക്കംചെയ്തു തുടങ്ങി . എന്നാൽ നീക്കം ചെയ്തവയിൽ സ്ഥാപനങ്ങളുടെ ബോർഡുകളുമുണ്ട്. യാതൊരു മുന്നറിയിപ്പുമില്ലാതെയായിരുന്നു എൻജിനിയറിങ് വിഭാഗം ബോർഡുകൾ ഇളക്കിമാറ്റിയത്.
ഒട്ടേറെ സ്ഥലങ്ങളിൽ റോഡുകളിൽ പരസ്യബോർഡുകൾ നീക്കാനിരിക്കെ വ്യാപാരികളും സ്ഥാപനങ്ങളും സ്വന്തം സ്ഥലത്ത് സ്ഥാപിച്ച നെയിം ബോർഡുകൾ മാറ്റാനാണ് അധികൃതർ ശ്രമിച്ചത് . ദേശീയപാത ബൈപ്പാസ് റോഡിലെ ബോർഡുകളും മാറ്റി . പാർക്ക് ചെയ്ത വാഹനങ്ങൾക്കിടയിലൂടെ മണ്ണുമാന്തി അതിസാഹസികമായി കൊണ്ട് വന്ന് ബോർഡുകൾ തട്ടി നിലത്തിടുകയായിരുന്നു.
Post Your Comments