Latest NewsIndia

മീ ടൂ ക്യാമ്പെയിനില്‍ രാജ്യത്ത് ആദ്യ പോലീസ് നടപടി

ഇന്നലെ തനുശ്രീയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് നാന പടേക്കര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെ കേസ് എടുത്തത്.

മുംബൈ: മീ ടൂ ക്യാമ്പെയിനില്‍ രാജ്യത്ത് ആദ്യ പോലീസ് നടപടി. നടി തനുശ്രീ ദത്തയുടെ പരാതിയില്‍ നടന്‍ നാന പടേക്കറിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 2008ല്‍ ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് തനുശ്രീക്കു നേരേ പടേക്കര്‍ മോശമായി പെരുമാറിയതെന്നാണ് തനുശ്രീയുടെ ആരോപണം.

ഇന്നലെ തനുശ്രീയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് നാന പടേക്കര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെ കേസ് എടുത്തത്. മോശമായി പെരുമാറിയത് എതിര്‍ത്തതിന് ശേഷം സംവിധായകന്‍ വിവേകിനോട് പരാതി പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇതോടെ കരുതിക്കൂട്ടി അപമാനിക്കാന്‍ ശ്രമം നടത്തുകയായിരുന്നെന്ന് തനുശ്രീ നേരത്തെ ആരോപിച്ചിരുന്നു. സംഭവത്തില്‍ പടേക്കറും വിവേകും നടിക്ക് നോട്ടീസയച്ചു. എന്നാല്‍ ബോളിവുഡ് താരങ്ങളുടെ പിന്തുണ തനുശ്രീക്കാണ്.

പടേക്കറുമായി അടുത്തിടപഴകി അഭിനയിക്കാന്‍ നിര്‍ബന്ധിക്കുകയും, വസ്ത്രം ഉരിയാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ തനുശ്രീ സെറ്റില്‍ നിന്നിറങ്ങി പോവുകയായിരുന്നു. ഇതിനു പിന്നാലെ പടേക്കറുടെ ആള്‍ക്കാര്‍ നടിയുടെ കാര്‍ ആക്രമിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കിയിട്ടുണ്ട്. ഈ സംഭവങ്ങള്‍ നേരത്തേ തനുശ്രീ പറഞ്ഞിട്ടുണ്ടെങ്കിലും നടന്റെ പേര് വെളിപ്പെടുത്തിയത് ഇപ്പോഴാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button