KeralaLatest NewsNews

വയനാട് ദുരന്ത ഭൂമിയിലെ രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമില്ലാതിരിക്കാന്‍ കര്‍ശന നടപടികളുമായി പോലീസ്

വയനാട്: വയനാട്ടിലെ ദുരന്ത ഭൂമിയിലെ രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമില്ലാതിരിക്കാന്‍ കര്‍ശന നടപടികളുമായി പോലീസ്. അത്യാവശ്യമല്ലാത്ത ഒരു വാഹനവും ചുരത്തിലേക്ക് കടത്തിവിടില്ലെന്ന് താമരശ്ശേരി ഡിവൈഎസ്പി പി. പ്രമോദ് അറിയിച്ചു. സൈന്യത്തിന്റെയും രക്ഷാപ്രവര്‍ത്തകരുടെയും വാഹനങ്ങള്‍ സുഗമമായി സഞ്ചരിക്കുന്നതിനും അത്യാവശ്യ യാത്രക്കാര്‍ക്ക് തടസ്സം ഇല്ലാതിരിക്കാനും വേണ്ടിയാണ് നടപടി.

Read Also: ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടത്ത് വീടുകളുടെ അവശിഷ്ടങ്ങള്‍ പോലും കാണാനില്ല, പകരം വന്‍ പാറക്കൂട്ടങ്ങള്‍

താമരശ്ശേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ഈങ്ങാപ്പുഴയില്‍ പോലീസ് തടഞ്ഞു പരിശോധിക്കും. അത്യാവശ്യ യാത്രയല്ലെങ്കില്‍ തിരിച്ചയക്കും. ആശുപത്രി, എയര്‍പ്പോര്‍ട്ട്, റയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് എന്തെങ്കിലും തടസ്സമോ ബുദ്ധിമുട്ടോ നേരിടുന്നുണ്ടെങ്കില്‍ താമരശ്ശേരി ഡിവൈഎസ്പിയുടെ നമ്പറായ 9497990122ല്‍ വിളിക്കാവുന്നതാണ്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button