കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ അധികാരത്തിലേറിയെങ്കിലും മന്ത്രിസ്ഥാനം സംബന്ധിച്ചുള്ള തര്‍ക്കങ്ങളും അതൃപ്തിയും തുടക്കം മുതല്‍ തന്നെ സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചിരുന്നു. മന്ത്രിസഭയില്‍ ആദ്യഘട്ടത്തില്‍ സ്ഥാനം ലഭിക്കാത്ത ഇരുകക്ഷികളിലേയും മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി അതൃപ്തി അറിയിച്ച് രംഗത്തെത്തിയതാണ് കാര്യങ്ങള്‍ കുഴഞ്ഞുമറിയാന്‍ കാരണം.അവസരം മുതലാക്കാന്‍ ബിജെപികൂടി ശക്തമായി ഇടപെട്ടതോടെ സര്‍ക്കാര്‍ താഴെവീഴും എന്ന രീതിയിലേക്ക് വരെ കാര്യങ്ങള്‍ എത്തി.
എന്നാല്‍ ഹൈക്കമാന്‍റ് നേരിട്ട് ഇടപെട്ട് ഒരുപരിധി വരെ കാര്യങ്ങള്‍ പരിഹരിച്ചു.എന്നാലിപ്പോൾ വീണ്ടും സർക്കാരിന് തലവേദനയായി എം എൽ എ മാർ രംഗത്തെത്തിയിരിക്കുകയാണ്.സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളിലും നേതൃത്വത്തിന്‍റെ വീഴ്ചകളേയും വിമര്‍ശിച്ചെത്തിയ എംഎല്‍എമാര്‍ രാജിവെയ്ക്കുമെന്നുള്‍പ്പെടയുള്ള ഭീഷണികളാണ് ഉയര്‍ത്തുന്നത്.ബെലഗാവിയിലെ യെന്‍മണ്‍മാര്‍ഡി മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായ സതീഷ് ജാര്‍ഖിഹോളിയും സഹോദരനും മുന്‍സിപ്പാലിറ്റി വകുപ്പ് മന്ത്രിയുമായ രമേഷ് ജാര്‍ഖിഹോളിയുമാണ് കോണ്‍ഗ്രസ് നേതൃത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ച് ആദ്യം രംഗത്ത് എത്തിയത്.
മന്ത്രിസഭയില്‍ അര്‍ഹമായ പരിഗണന നല്‍കിയില്ലേങ്കില്‍ രാജിവെച്ചേക്കുമെന്നതുള്‍പ്പെടെയുള്ള ഭീഷണിയായിരുന്നു ഇവര്‍ ഉയര്‍ത്തിയത്. തങ്ങളെ പരിഗണിച്ചില്ലേങ്കില്‍ ഒപ്പമുള്ള 12 എംഎല്‍എമാരേയും ഒപ്പം കൂട്ടി ബിജെപിയിലേക്ക് പോകുമെന്ന് വരെ നേതാക്കള്‍ ഭീഷണിപ്പെടുത്തിയതോടെ ഹൈക്കമാന്‍റ് വിഷയത്തില്‍ ഇടപെട്ടു.പാര്‍ട്ടിക്കുള്ളില്‍ കലാപത്തിന് തുടക്കമിട്ട എം എല്‍ എമാര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ എന്തായാലും പരിഗണിക്കാമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കി. എന്നാലിപ്പോൾ മറ്റൊരു തലവേദനയാണ് സർക്കാർ നേരിടുന്നത്.
പ്രശ്നങ്ങള്‍ ഉടലെടുത്തപ്പോള്‍ മന്ത്രിസഭാ വിപുലീകരണം ഉടന്‍ നടത്തുമെന്നായിരുന്നു മുഖ്യമന്ത്രി കുമാരസ്വാമിയുടെ വാഗ്ദാനം . എന്നാല്‍ ഇതുവരേയും നടപടിയെടുക്കാത്തതില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് കോണ്‍ഗ്രസ് എംഎല്‍എയായ ബിസി പാട്ടീല്‍ ഉയര്‍ത്തിയിരിക്കുന്നത്.സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് പാട്ടീല്‍ ആരോപിച്ചു. സഖ്യസര്‍ക്കാരാണോ ഗവര്‍ണറാണോ സംസ്ഥാനം ഭരിക്കുന്നത് എന്നാണ് ഇപ്പോള്‍ തന്‍റെ സംശയം, കഴിഞ്ഞ അഞ്ച് മാസമായി സര്‍ക്കാര്‍ തലത്തില്‍ ഒരു യോഗങ്ങള്‍ പോലും വിളിച്ച് ചേര്‍ത്തിട്ടില്ല.തന്‍റെ ജില്ലയായ ഹാവേരിയില്‍ ഇതുവരെ മന്ത്രിമാര്‍ തിരിഞ്ഞ് നോക്കിയിട്ടില്ല.
‘അവിടുത്തെ ജനങ്ങളോട് താന്‍ എന്ത് മറുപടി നല്‍കും, പാട്ടീല്‍ ചോദിച്ചു.മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എയായ രഘു അച്ചാറും സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്. സിദ്ധരാമയ്യ സര്‍ക്കാരിന്‍റെ കാലത്ത് ചിത്രദുര്‍ഗ ജില്ലയില്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ ചെയ്ത ഇരട്ടത്താപ്പ് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പട്ടേല്‍ പറഞ്ഞു.ആദ്യം ചിത്രദുര്‍ഗയില്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജ് ഇപ്പോള്‍ ഡികെ ശിവകുമാറിന്‍റെ മണ്ഡലമായ കനകപുരയില്‍ ഒരുക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതെങ്ങനെ അംഗീകരിക്കാനാവും.’
‘ഇതാണ് സര്‍ക്കാര്‍ നിലപാടെങ്കില്‍ താന്‍ രാജിവെയ്ക്കുമെന്ന് എംഎല്‍എ വ്യക്തമാക്കി.ആവശ്യങ്ങള്‍ പരിഗണിക്കണമെന്ന് വ്യക്തമാക്കി സര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്. ഒക്ടോബര്‍ ഒന്നിന് അയച്ച കത്തില്‍ ഇതുവരെ ഒരു മറുപടി പോലും തനിക്ക് ലഭിച്ചിട്ടില്ല. തന്‍റെ ജില്ലയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിച്ചില്ലെങ്കില്‍ രാജി വെയ്ക്കാന്‍ രണ്ടാമത് ആലോചിക്കില്ലെന്നും രഘു പറഞ്ഞു.
Post Your Comments