ബെംഗളൂരു: വരാനിരിക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കുറഞ്ഞത് 150 സീറ്റുകളിൽ വിജയിക്കണമെന്ന് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകി രാഹുൽ ഗാന്ധി. 150 സീറ്റില്‍ കുറയില്ല എന്ന ലക്ഷ്യം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും മനസില്‍ ഉറപ്പിക്കണമെന്നും രണ്ട് ദിവസത്തെ കർണാടക സന്ദർശനത്തിനിടെ രാഹുൽ നേതാക്കളോട് പറഞ്ഞു.
കർണാടക എക്കാലത്തും കോൺഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്നുവെന്നും കര്‍ണാടകയെ വികസനത്തിന്റെ പാതയില്‍ തിരിച്ചെത്തിക്കാന്‍ കോൺഗ്രസിന് മാത്രമായിരിക്കും കഴിയുകയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പാർട്ടിക്ക് വേണ്ടി കഠിന്വാധ്വാനം നടത്തിയവരെയാകും തെരഞ്ഞെടുപ്പിൽ പരിഗണിക്കുകയെന്നും ആരൊക്കെയാണ് കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുന്നതെന്ന് നേതൃത്വത്തിന് അറിയാമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. അവരെയാകും സ്ഥാനാർത്ഥി നിർണയത്തിൽ പരിഗണിക്കുകയെന്നും രാഹുൽ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് ഇഞ്ചോടിഞ്ച് പോരാട്ടം എന്ന നിലയിൽ ആകരുതെന്നും സംസ്ഥാനത്ത് തനിച്ച് അധികാരത്തിലേറാൻ കോൺഗ്രസിന് സാധിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Post Your Comments