പ്രവാസി മലയാളികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത . പ്രവാസികള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു. വിദേശത്തു ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന പദ്ധതി നോര്‍ക്കാ റൂട്ട്സ് വഴിയാണ് നടപ്പിലാക്കുന്നത്.
വിദേശത്തു ജോലി ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്കു വിഹിതം നല്‍കുക.എങ്കില്‍ ഇത്തരക്കാര്‍ക്ക് അവര്‍ കേരളത്തിലേക്കു മടങ്ങിയെത്തുമ്പോള്‍ സൗജന്യ ചികില്‍സ ലഭ്യമാക്കുന്ന പദ്ധതിയാണ് പരിഗണിക്കുന്നത്.
വിദേശരാജ്യങ്ങളില്‍ ജോലി ചെയ്തുവെന്ന കാരണത്താല്‍ എപിഎല്‍ വിഭാഗത്തില്‍പ്പെടുത്തുന്നതിനാല്‍ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ പലതും ലഭിക്കുന്നില്ല. കൂടുതല്‍ ചികില്‍സാച്ചെലവു വരുന്ന പത്തു രോഗങ്ങള്‍ക്ക് സൗജന്യ ചികില്‍സ ലഭ്യമാക്കും. എല്ലാ മാസവും ചെറിയ വിഹിതം പ്രവാസികള്‍ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്കു നല്‍കണം.പ്രവാസികളുടെ വിഹിതത്തിനൊപ്പം സര്‍ക്കാരിന്റെ വിഹിതവും ചേര്‍ത്താണ് പദ്ധതി നടപ്പാക്കുക.
Post Your Comments