തിരുവനന്തപുരം: ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റായി നിയമിതയായ ഗീത ഗോപിനാഥ് മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്പത്തിക ഉപദേഷ്ടാവ് സ്ഥാനത്തുനിന്നു രാജിവച്ചു. ഇ-മെയില്‍ വഴിയാണു കത്ത് കൈമാറിയത്. ഗീതാ ഗോപിനാഥിന്റെ രാജിക്കത്തു ലഭിച്ചതായും ഇത് അംഗീകരിച്ചതായും മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിരീകരിച്ചു.
ഇടതുമുന്നണിയുടെ നയത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഗീത ഗോപിനാഥിനെ സാന്പത്തിക ഉപദേഷ്ടാവായി നിയമിച്ചത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ധനമന്ത്രി തോമസ് ഐസക്കിനു മുകളിലാണു സാന്പത്തിക ഉപദേഷ്ടാവിനെ മുഖ്യമന്ത്രി നിയോഗിച്ചതെന്ന തരത്തിലുള്ള ആരോപണവും ഉയർന്നിരുന്നു.
Post Your Comments